ആലപ്പുഴ: കയർബോർഡിന്റെ കീഴിൽ കലവൂരിൽ പ്രവർത്തിക്കുന്ന ദേശീയ കയർപരിശീലന ആൻഡ് ഡിസൈൻ കേന്ദ്രത്തിൽ സെപ്തംബർ 11ന് ആരംഭിക്കുന്ന കയർ ആർട്ടിസൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കാലാവധി. 18-50 വയസുള്ളവർക്ക് അപേക്ഷിക്കാം. 3000 രൂപ സ്റ്റൈപന്റ് ലഭിക്കും. വനിതകൾക്ക് ഹോസ്റ്റൽ സൗകര്യവും പുരുഷന്മാർക്ക് 5000 രൂപ ഹോസ്റ്റൽ അലവൻസായും നൽകും. അപേക്ഷഫോം കലവൂരിലെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്നോ www.coirboard.gov.in എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും. അപേക്ഷ നൽകേണ്ട അവസാുന തീയതി : ആഗസ്റ്റ് 10ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |