SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.12 AM IST

കുടുംബശ്രീ സംരംഭകർക്ക് വാഹനം വാങ്ങാൻ പദ്ധതി

ആലപ്പുഴ: ഗ്രാമീണ മേഖലയിലെ കുടുംബശ്രീ വനിതാസംരംഭകർക്ക് തുണയേകാൻ 'ആജീവിക ഗ്രാമീൺ എക്സ്‌പ്രസ് യോജന' (എ.ജി.ഇ.വൈ) പദ്ധതി ജില്ലയിൽ ആരംഭിച്ചു. ചെങ്ങന്നൂരിൽ ആരംഭിച്ച പദ്ധതി ഉടൻ മുതുകുളത്തും നടപ്പാക്കും. സംരംഭകർക്ക് വാഹനം വാങ്ങാൻ ധനസഹായം നൽകുന്ന പദ്ധതിയാണിത്. കുടുംബശ്രീയുടെ കേരളത്തിലെ നോഡൽ ഏജൻസിയായ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. നാഷണൽ ലൈവ്‌ലിഹുഡ് മിഷൻ (എൻ.ആർ.എൽ.എം) സാമ്പത്തിക സഹായം നൽകും. പദ്ധതി പ്രകാരം വ്യക്തികൾക്കും സി.ഡി.എസുകൾക്കും വാഹനം വാങ്ങാം.സി.ഡി.എസുകൾക്ക് 8.5 ലക്ഷവും വ്യക്തികൾക്ക് പരമാവധി 6.5 ലക്ഷം രൂപയുമാണ് ധനസഹായം നൽകുക.

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്ക് സുരക്ഷിതവും എളുപ്പവുമായ യാത്രാസൗകര്യം ഒരുക്കുക, അയൽക്കൂട്ടാംഗങ്ങൾക്ക് തൊഴിലും വരുമാനവും സൃഷ്ടിക്കുക, സി.ഡി.എസുകൾക്ക് അധിക വരുമാനമാർഗം കണ്ടെത്തുക എന്നിവയാണ് ലക്ഷ്യം. ഇതോടൊപ്പം കുടുംബശ്രീ സംരംഭകരുടെ ഉത്പന്ന വിതരണത്തിന് നേരിടുന്ന ഗതാഗത പ്രശ്‌നം പരിഹിക്കുകയെന്ന ലക്ഷ്യവുമുണ്ട്.

ആദ്യഘട്ടം 15 ബ്ലോക്കുകളിൽ


ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 15 ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ചെങ്ങന്നൂർ കൂടാതെ ഇടുക്കി, വയനാട് പനമരം എന്നീ ബ്ലോക്കുകളിൽ പ്രവർത്തനം തുടങ്ങി. വയനാട്ടിലെ മാനന്തവാടി, മലപ്പുറത്തെ വണ്ടൂർ, കുറ്റിപ്പുറം, നിലമ്പൂർ, പത്തനംതിട്ടയിലെ പറക്കോട്, റാന്നി, പാലക്കാട് തൃത്താല, അട്ടപ്പാടി, എറണാകുളം പറവൂർ, കൊല്ലം ചടയമംഗലം, കണ്ണൂർ തളിപ്പറമ്പ്, കാസർകോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് അടുത്ത ഘട്ടത്തിൽ അനുമതി ലഭിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL