
ചേർത്തല: ബി.ജെ.പി മുഹമ്മ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പ്രവർത്തകർക്കായി പ്രശിക്ഷൻ മഹാഭിയാൻ ഏകദിന ശില്പശാല സംഘടിപ്പിച്ചു.സമ്മേളനം ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാഘ് വിൻചന്ദ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി അനിൽ കെ.ശേഖർ,മണ്ഡലം പ്രഭാരി തിരുനല്ലൂർ ബൈജു,ശിബിര അധികാരി വി.കെ.ഗോപിദാസ്,ജില്ലാ സെക്രട്ടറി അപർണ സെബാസ്റ്റ്യൻ,ജില്ലാ വൈസ് പ്രസിഡന്റ് സുമി ഷിബു,കൃഷ്ണകുമാർ,കർഷക മോർച്ച സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വാസുദേവൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |