SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.03 AM IST

അരൂർ,​ ചേർത്തല മണ്ഡലങ്ങളിൽ വെള്ളക്കെട്ടിന് ശമനമില്ല

z

തുറവൂർ: കനത്ത മഴയും വേമ്പനാട്ടുകായലിലെ ജലനിരപ്പ് ഉയർന്നതും കാരണം അരൂർ–ചേർത്തല മണ്ഡലങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളക്കെട്ടിലായി. എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ്

വെള്ളക്കെട്ട് തുടരുന്നത്. നിരവധി കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി. കുത്തിയതോട് പഞ്ചായത്തിലെ പറയക്കാട് സ്കൂളിലെ ക്യാമ്പിൽ 33 കുടുംബങ്ങളിലെ 77 പേരും, കോടംതുരുത്ത് പഞ്ചായത്ത് പരിധിയിലെ ചങ്ങരം സ്കൂളിൽ 31 കുടുംബങ്ങളിലെ 50 പേരും കഴിയുന്നു. പട്ടണക്കാട് പഞ്ചായത്തിലെ പട്ടണക്കാട് സ്കൂളിൽ 180 കുടുംബങ്ങളിലെ 280 പേരും കോർനാട്ടുശ്ശേരി സ്കൂളിൽ 50 കുടുംബങ്ങളിലെ 90 പേരും കഴിയുന്നുണ്ട്. തുറവൂർ പഞ്ചായത്തിലെ മനക്കോടം സ്കൂളിൽ 80 കുടുംബങ്ങളിലെ 153 പേരാണ് കഴിയുന്നത്. വയലാർ വടക്ക് കുമ്പളത്ത് എൽ.പി സ്കൂളിൽ 19 കുടുംബങ്ങളിലെ 33 പേരാണുള്ളത്. ക്യാമ്പിലുള്ളവർക്ക് ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് രണ്ടാം വാർഡ് അംഗംകുഞ്ഞുമോൾ റോയ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ രാജേന്ദ്രന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ സന്ദർശിച്ചു.

ക്യാമ്പുകൾ സന്ദർശിച്ച്

ഷാനിമോൾ ഉസ്മാൻ

ചേർത്തല താലൂക്കിൽ 600 ലേറെ വീടുകളാണ് വെള്ളക്കെട്ട് കാരണം ദുരിതത്തിലായത്.വെള്ളക്കെട്ട് രൂക്ഷമായതോടെ ചേർത്തല താലൂക്കിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. തുറവൂർ മനക്കോടം സ്കൂൾ, പട്ടണക്കാട് എൽ.പി സ്കൂൾ, പോരാട്ടശ്ശേരി ഗവ.എൽ.പി സ്കൂൾ, തണ്ണീർമുക്കം മദർ തെരേസ സ്കൂൾ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകൾ ആരംഭിച്ചത്.ഇതോടെ താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി.വിവിധ ക്യാമ്പുകളിലായി 270 കുടുംബങ്ങൾ കഴിയുന്നുണ്ട്. അരൂർ എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ അഡ്വ.ഷാനിമോൾ ഉസ്മാൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ഓരോരുത്തരെയും നേരിൽ കണ്ട് ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ എം.എൽ.എ,​ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL