SignIn
Kerala Kaumudi Online
Sunday, 30 August 2026 9.57 AM IST

കൈവരിയില്ല ,​ കണ്ണങ്കര റോഡിൽ കണ്ണുതെറ്റിയാൽ അപകടം

jkhjkh

മുഹമ്മ: കൈവരികളില്ലാത്ത രണ്ട് വലിയ കുളങ്ങൾക്കിടയിലൂടെ കടന്നു പോകുന്ന റോഡ് നാട്ടുകാർക്ക് എന്നും ഒരു പേടിസ്വപ്നമാണ്. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ കുപ്പേഴം പള്ളി - പൊന്നാട് പാടം റോഡിൽ നിന്ന് തെക്കോട്ട് പോകുന്ന കണ്ണങ്കര റോഡാണ് പ്രദേശവാസികളുടെ നെഞ്ചിടിപ്പേറ്റുന്നത്. വലിയ ഒരുകുളം നികത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഇതോടെ റോഡിന്റെ ഇരുവശങ്ങളിലുമായി ആഴത്തിലുള്ള രണ്ട് കുളങ്ങൾ രൂപപ്പെട്ടു. എന്നാൽ,​ റോഡിന് സംരക്ഷണഭിത്തിയോ,​ ഇരുമ്പ് വേലിയോ ഒരുക്കിയിട്ടില്ല. ഇവിടെ എത്തുന്ന ആർക്കും

ഇതിന്റെ അപകടാവസ്ഥ ബോദ്ധ്യപ്പെടും. എന്നാൽ,​ അധികൃതർക്ക് മാത്രം ഇക്കാര്യം ഇതുവരെ ബോദ്ധ്യപ്പെട്ടിട്ടില്ല. എപ്പോഴും മൂന്ന് മീറ്ററിലധികം വെള്ളമുള്ള കുളക്കരയിലൂടെയുള്ള ഈ റോഡിൽ അപകടം ഉണ്ടാകാത്തത് ഭാഗ്യം കൊണ്ട് മാത്രമാണ്.

വെള്ളത്തിൽ വീഴാതെ നോക്കണം

# നിരവധി വിദ്യാർത്ഥികളാണ് ഈ റോഡിലൂടെ സൈക്കിളിലും ബൈക്കിലുമായി ദിവസേന കടന്നുപോകുന്നത്. അങ്കണവാടികളിൽ പോകുന്ന കൊച്ചുകുട്ടികളുടെയും പള്ളികളിൽ പോകുന്ന വൃദ്ധജനങ്ങളുടെയും ആശ്രയം കൂടിയാണ് ഈ റോഡ്

# ഓട്ടോയും പെട്ടിഓട്ടോയും ഓടിച്ചുജീവിക്കുന്നവർ ഈ റോഡിന് സമീപത്തെ താമസക്കാരാണ്. കോൺക്രീറ്റ് റോഡിൽ മഴക്കാലത്ത് വഴുക്കൽ വർദ്ധിക്കുന്നതോടെ അപകടക്കെണിയാകും

# കുളത്തിന്റെ ഈ ഭാഗത്ത് റോഡ് കുത്തനെയുള്ള ഇറക്കത്തിലാണ് അതുകൊണ്ട് വണ്ടി സ്ളിപ്പാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്ന് ഓട്ടോ റിക്ഷയിൽ പാചകവാതകവിതരണം നടത്തുന്ന ഞാറകുളങ്ങര ബാബു പറയുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL