
ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാക്കൾ പൊലീസിന്റെ പിടിയിലായി. കോടംതുരുത്ത് പഞ്ചായത്ത് പതിനേഴാം വാർഡിൽ എഴുപുന്ന സൗത്ത് കോടാലി ചിറ വീട്ടിൽ മനു, തയ്ച്ചിറ വീട്ടിൽ ജയേഷ് എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികൾ താമസിച്ചിരുന്ന കോടന്തരുത്ത് വാഴത്തറ ഷെഡിന് സമീപം ഭർത്താവിനെ കൈയ്യേറ്റം ചെയ്യുന്നത് കണ്ട് പിടിച്ചുമാറ്റാൻ ഓടിയെത്തിയ യുവതിയെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കുത്തിയതോട് അന്വേഷണം തുടർന്ന് വരികയായിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘമാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ രാജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ കിഷോർ ചന്ദ് ,അമൽരാജ് ,രഞ്ജിത്ത് ,വിജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |