ആലപ്പുഴ: കനാൽ നിർമ്മാണത്തിന്റെ ഭാഗമായുണ്ടായ കുഴിയിൽ വീണു മരിച്ച കലാകാരൻ മഹേഷ് മാനുവിലിന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാമ്പത്തിക സഹായം നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രിസഭ കൂടി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചു. വീട്ടിൽ മഹേഷിന്റെ ഭാര്യും മകളുമാണ് ഉണ്ടായിരുന്നത്. കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കുടുംബം ജപ്തി ഭീഷണി നേരിടുന്നുണ്ട്. അത് ഒഴിവാക്കുന്നതിനുവേണ്ടിയുള്ള നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് അടുത്ത ദിവസം വീട് സന്ദർശിക്കും. കനാൽ നവീകരണ ഭാഗമായാണ് കുഴിയുണ്ടായത്. അതിനാൽ മന്ത്രി പൊലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം പൊലീസ് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത്. ബ്ളോക്ക് പ്രസിഡന്റ് കെ.എ.സാബു, എ.എ.ഷുക്കൂർ, മണ്ഡലം പ്രസിഡന്റ് പി.ജെ.ബെർളി, നഗരസഭാ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, കൗൺസിലർ ബേബി ലൂയിസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |