
ആലപ്പുഴ: ഫിഷറീസ് വകുപ്പ് നേതൃത്വത്തിൽ തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കായി 'വിദ്യാതീരം 2026-27' കരിയർ ഗൈഡൻസ് പരിപാടി അർത്തുങ്കൽ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ സംഘടിപ്പിച്ചു.
പി. പ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അഭിനയ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ജെയിംസ് ചിങ്കുതറ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി സോളമൻ, ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്തൻ, അസിസ്റ്റന്റ് ഡയറക്ടർ ചന്ദ്രലേഖ ടി, സ്കൂൾ പ്രധാനാധ്യാപിക നിഷാത്ത്, വി.എച്ച്.എസ്.സി അധ്യാപിക സിജിമോൾ വി. എച്ച്. എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |