SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

ഭിന്നശേഷി വിഭാഗത്തിന് സ്കൂട്ടർ വിതരണം ഇന്ന്

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗം വ്യക്തികൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്യും. ഇന്ന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് എ. മഹേന്ദ്രൻ വിതരണോദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അദ്ധ്യക്ഷയാകും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണ്മാർ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ, ജില്ലാപഞ്ചായത്ത് സെക്രട്ടറി, നിർവ്വഹണ ഉദ്യോഗസ്ഥനായ ജില്ലാ സാമൂഹ്യനീതി ഓഫീസർ എന്നിവർ പങ്കെടുക്കും.
69.12 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള 64 ഭിന്നശേഷി വ്യക്തികൾക്കായി പദ്ധതി നടപ്പാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL