ആലപ്പുഴ: ഹരിപ്പാട്, കായംകുളം മുൻസിഫ് കോടതികളിലെ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് ഒഴിവിലേക്ക് നിയമവകുപ്പ് പാനൽ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറയാത്ത നിയമാനുസൃത പ്രാക്ടീസുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. വിലാസം, ജനനത്തീയതി, എൻറോൾമെന്റ് തീയതി, ജാതി/മതം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ പതിച്ച ബയോഡാറ്റ, മൂന്നോ നാലോ കേസ്സുകൾ നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ചുള്ള രേഖകൾ എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 25 ന് വൈകിട്ട് അഞ്ചിന് മുമ്പായി ജില്ലാ കളക്ടറുടെ ഓഫീസിൽ ലഭ്യമാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |