ആലപ്പുഴ: വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇന്ന് വൈകിട്ട് 3 മണിക്ക് പുറക്കാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ, മുരുക്കുവേലി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സുനാമി മോക്ക് ഡ്രിൽ നടത്തും. ഇതിന് മുന്നോടിയായി പുറക്കാട് ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച്ച ടേബിൾടോപ്പ് എക്സർസൈസ് നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹുമത്ത് ഹമീദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് എ. സുനിൽകുമാർ, വാർഡ് അംഗങ്ങൾ, ദുരന്തനിവാരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് പി.സി.സുധീഷ് കുമാർ, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർതുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |