SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

മത്സരങ്ങൾക്ക് സമാപനം

d

മുഹമ്മ: മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് തബ്‌ലീഗുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന മദ്‌റസ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും മുസാബഖ മീലാദ് കലാ സാഹിത്യ മത്സരങ്ങൾക്ക് സമാപനമായി. സമാപന സമ്മേളനത്തിലെ സായാഹ്നത്തിൽ മദ്രസ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച മുഹമ്മദ് നബിയുടെ പ്രകീർത്തന ഗാനങ്ങൾ കോർത്തിണക്കിയ ഖവാലി ഏറെ ശ്രദ്ധേയമായി. സമാപന സമ്മേളനത്തിൽ മദ്‌റസ പ്രസിഡൻ്റ് ഷഫീഖ് കാസിം അധ്യക്ഷനായി. പ്രധാനാധ്യാപകൻ എ. മാഹീൻ അബൂബക്കർ ഫൈസി കാക്കാഴം ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL