SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

എം.കുട്ടപ്പൻ അനുസ്‌മരണം

s

മാവേലിക്കര​: സി.പി.എം മാവേലിക്കര താലൂക്ക് കമ്മിറ്റിയംഗം, ഏരിയ കമ്മിറ്റിയംഗം, ചെട്ടികുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, ചെത്തുതൊഴിലാളി യൂണിയൻ നേതാവ്, പെരിങ്ങാല സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്, ചെട്ടികുളങ്ങര പഞ്ചായത്ത് വൈസ്പ്രസിഡന്റ്, ജില്ലാ കൗൺസിലംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എം.കുട്ടപ്പന്റെ 23ാം ചരമവാർഷികം ചെട്ടികുളങ്ങരയിൽ ആചരിച്ചു. സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി. ജി.അജയകുമാർ, മുരളി തഴക്കര, കോശി അലക്സ്, ആർ.ഹരിദാസൻ നായർ തുടങ്ങിയവർ സംസാരിച്ചു. കെ.മുകുന്ദൻ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL