
ആലപ്പുഴ : സ്വയം സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കി സ്വയംപര്യാപ്തതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭിന്നശേഷിക്കാർക്ക് ജില്ലാ പഞ്ചായത്ത് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടറുകൾ വിതരണം ചെയ്തു. 2025-26 സാമ്പത്തിക വർഷം 69.12 ലക്ഷം രൂപ ചെലവഴിച്ചു 64 ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കിയ പദ്ധതി ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അംബുജാക്ഷി ടീച്ചർ, സന്ധ്യ ബെന്നി, അഡ്വ. ആർ. റിയാസ്, വിജയശ്രീ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |