
ആലപ്പുഴ: വള്ളത്തിന്റെ പ്രൊപ്പല്ലറിലേക്കുള്ള ഷാഫ്റ്റ് തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ 42 മത്സ്യബന്ധന തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 6.25 നാണ് അഴീക്കൽ തുറമുഖത്തിന് സമീപം കൊല്ലത്ത് നിന്നുള്ള ‘ഓംകാരം’ വള്ളം ഷാഫ്റ്റ് തകരാർ മൂലം കുടുങ്ങിയതായി ഫിഷറീസ് വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചത്. ഉടൻ തോട്ടപ്പള്ളി ഫിഷറീസ് അസി.ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഫിഷറീസ് പട്രോൾ ബോട്ടും റെസ്ക്യൂ ടീമും സ്ഥലത്തെത്തി
വള്ളവും അതിലുണ്ടായിരുന്ന നാൽപ്പത്തിരണ്ട് മത്സ്യത്തൊഴിലാളികളെയും അഴീക്കൽ ഹാർബറിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് സി.പി.ഒ ആദർശ്, ലൈഫ് ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് സുരേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |