
തുറവൂർ: എസ്.എൻ.ഡി.പി യോഗം 537 -ാം നമ്പർ ശാഖയുടെ മൂന്നാം നമ്പർ ശ്രീനാരായണ കുടുംബയൂണിറ്റ് യോഗവും ലഹരിക്കെതിരായ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. യൂണിയൻ കമ്മിറ്റി അംഗമായ ടി.സത്യൻ അധ്യക്ഷത വഹിച്ചു. കുടുംബയൂണിറ്റ് ജോയിൻ കൺവീനർ മഹേശ്വരി സ്വാഗതം പറഞ്ഞു. ശാഖാ സെക്രട്ടറി പ്രവീൺ യോഗം ഉദ്ഘാടനം ചെയ്തു. കുത്തിയതോട് എക്സൈസ് ഇൻസ്പെക്ടർ ബൈജു ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. വനിതാ സംഘം അരൂർ മേഖലാ സെക്രട്ടറി ഗംഗാ ഹർഷൻ. വാർഡ് മെമ്പർ രതി ശിവദാസ് എന്നിവർ സംസാരിച്ചു.അജിത ഉദയകുമാർ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |