
ചാരുംമൂട്: യു.ഡി.എഫ് സർക്കാർ കേരളത്തിന്റെ സമസ്ത മേഖലകളെയും ഇരുട്ടിലാക്കിയതായി ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സേവാസങ്കൽപ്പ് അഭിയാൻ ശിൽപശാലയിലാണ് പ്രമേയം അവതരിപ്പിച്ചത്.മണ്ഡലം പ്രസിഡന്റ് ജി.ശ്യാംകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ആലപ്പുഴ സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഡി.വിനോദ് കുമാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.അനിൽ വള്ളികുന്നം, പ്രഭകുമാർ മുകളയ്യത്ത്, കെ. സഞ്ചു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീമോൻ നെടിയത്ത്, വിഷ്ണു ചാരുംമൂട്, മധു ചുനക്കര, അഡ്വ.സതീഷ് ടി.പത്മനാഭൻ, ജെയിംസ് വള്ളികുന്നം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |