SignIn
Kerala Kaumudi Online
Monday, 14 September 2026 2.23 AM IST

ചുണ്ടന്മാർക്ക് ഇനി സി.ബി.എൽ പോര്

hj

മത്സരങ്ങൾക്ക് 19ന് തുടക്കം

ആലപ്പുഴ: കേരളത്തിലെ ജലോത്സവങ്ങൾക്ക് ആവേശം പകരുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) ആറാം സീസണിന് ശനിയാഴ്ച തുടക്കമാകും. കരുവാറ്റ ലീഡിംഗ് ചാനലാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തവണത്തെ ലീഗിൽ,​ വിവിധ ജില്ലകളിലെ കായലുകളിലും നദികളിലുമായി 11 മത്സരങ്ങളാണ് അരങ്ങേറുക. നവംബർ 21ന് കൊല്ലം അഷ്ടമുടിക്കായലിൽ നടക്കുന്ന പ്രസിഡന്റ്സ് ട്രോഫിയോടെയാണ് സീസൺ അവസാനിക്കുക. ഐ.പി.എൽ മാതൃകയിൽ പ്രൊഫഷണൽ ലീഗ് രൂപത്തിൽ കേരളത്തിന്റെ പരമ്പരാഗത വള്ളംകളിയെ അവതരിപ്പിക്കുകയാണ് സി.ബി.എല്ലിന്റെ ലക്ഷ്യം. ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിലെ വ്യത്യസ്ത ജലാശയങ്ങളിലൂടെ ലീഗ് സഞ്ചരിക്കുന്നതോടെ ഓരോ വേദിക്കും തനതായ പ്രേക്ഷക ആവേശവും സാംസ്കാരിക പശ്ചാത്തലവും ലഭിക്കും. സി.ബി.എല്ലിനെ കേരളത്തിന്റെ വള്ളംകളി പാരമ്പര്യത്തിന്റെ ആഗോള ബ്രാൻഡാക്കി മാറ്റാനാണ് ടൂറിസം വകുപ്പിന്റെ നീക്കം. മത്സരങ്ങൾ നടക്കുന്ന പ്രദേശങ്ങളുടെ വിനോദസഞ്ചാര സാദ്ധ്യതകൾ കൂടി പ്രയോജനപ്പെടുത്തും.

05 ജില്ലകൾ

11 മത്സരങ്ങൾ

മത്സരക്രമം

സെപ്റ്റംബർ 19: കരുവാറ്റ, ആലപ്പുഴ
സെപ്റ്റംബർ 23: കല്ലട, കൊല്ലം
സെപ്റ്റംബർ 26: പാണ്ടനാട്, ആലപ്പുഴ
ഒക്ടോബർ 2: കോട്ടപ്പുറം, തൃശൂർ
ഒക്ടോബർ 10: മറൈൻ ഡ്രൈവ്, കൊച്ചി
ഒക്ടോബർ 17: പിറവം, എറണാകുളം
ഒക്ടോബർ 24: താഴത്തങ്ങാടി, കോട്ടയം
ഒക്ടോബർ 31: പുളിങ്കുന്ന്, ആലപ്പുഴ
നവംബർ 7: കൈനകരി, ആലപ്പുഴ
നവംബർ 14: കായംകുളം, ആലപ്പുഴ
നവംബർ 21: പ്രസിഡന്റ്സ് ട്രോഫി, അഷ്ടമുടിക്കായൽ, കൊല്ലം

5.63 കോടി സമ്മാനം


# സി.ബി.എല്ലിന്റെ അഞ്ചാം സീസണിൽ പ്രഖ്യാപിച്ചിരുന്ന മൊത്തം സമ്മാനത്തുക 5.63 കോടി രൂപയായിരുന്നു. അതിൽ ലീഗ് ചാമ്പ്യന് 25 ലക്ഷം രൂപയും റണ്ണറപ്പിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാരന് 10 ലക്ഷം രൂപയും ലഭിച്ചിരുന്നു.ഓരോ വേദിയിലെയും ജേതാക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതവും മറ്റു ടീമുകൾക്ക് വിവിധ ബോണസുകളും ഉൾപ്പെട്ടതായിരുന്നു സമ്മാന ഘടന

# ആറാം സീസണിലും വൻ സമ്മാനത്തുകയാണ് ആകർഷണം. എന്നാൽ 2026 സീസണിന്റെ മുഴുവൻ സമ്മാനവിതരണ ഘടന സംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അനുസരിച്ചായിരിക്കും അന്തിമ കണക്കുകൾ വിലയിരുത്തേണ്ടത്. 2025 സീസണിൽ ഒമ്പത് പ്രധാന ടീമുകളാണ് മത്സരിച്ചിരുന്നത്

# സി.ബി.എല്ലിന്റെ ആറാം സീസണിലെ പ്രധാന മാറ്റങ്ങളിലൊന്ന് ടീമുകളുടെ പേരിലുള്ള പരിഷ്കാരമാണ്.മുൻ സീസണുകളിൽ ഉപയോഗിച്ചിരുന്ന ഫ്രാഞ്ചൈസി/ടീം ബ്രാൻഡ് പേരുകൾക്ക് പകരം പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ പേരിലായിരിക്കും ടീമുകൾ അറിയപ്പെടുക. വള്ളംകളിയുടെ പരമ്പരാഗത സ്വഭാവത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.

# കഴിഞ്ഞ സീസണുകളിൽ ശ്രദ്ധേയമായിരുന്ന പ്രീഡ് ചേസേഴ്സ്, ട്രോപ്പിക്കൽ ടൈറ്റൻസ്, കോസ്റ്റ് ഡോമിനേറ്റേഴ്സ്, റാപ്പിൾ ബ്രേക്കേഴ്സ്, തണ്ടർ ഓഴ്സ്, ബാക്ക് വാട്ടർ നൈറ്റ്സ് തുടങ്ങിയ ടീം ബ്രാൻഡുകൾക്കു പകരം ഇത്തവണ മത്സരിക്കുന്ന ചുണ്ടൻ വള്ളങ്ങൾ തന്നെയാകും പ്രധാന തിരിച്ചറിയൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL