ആലപ്പുഴ: നാടകാചാര്യൻ എസ്.എൽ പുരം സദാനന്ദൻ അനുസ്‌മരണം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് ഇരുമ്പുപാലത്തിന് സമീപം മുത്തുരംഗാ കോംപ്ളക്‌സിൽ നടക്കും.
സമ്മേളനം സാഹിത്യകാരൻ ജി.കെ പിള്ള തെക്കേടത്ത് ഉദ്ഘാടനംചെയ്യും. ജില്ലാപ്രസിഡന്റ് അഡ്വ.പി.പി ഗീത അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ പുന്നപ്ര മുഖ്യപ്രസംഗം നടത്തും. സി.രാധാകൃഷ്‌ണൻ, മാലൂർ ശ്രീധരൻ, സുദർശനൻ വർണ്ണം, നെടുമുടി അശോക്‌കുമാർ, പ്രത്താസ് അറക്കൽ, വിനോദ് അചുംബിത, അഡ്വ. ദിലീപ് ചെറിയനാട്, ആലപ്പി രമണൻ, തോമസ് വള്ളിക്കാടൻ, നാജാശ്രീകുമാർ എന്നിവർ സംസാരിക്കും. ജയ്‌സിഹരി സ്വാഗതവും ലളിതാശിവൻ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |