SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 AM IST

കൊവിഡിൽ മുങ്ങിയ ട്രെയിനുകൾ ആലപ്പുഴയിൽ തിരിച്ചെത്തിയില്ല​

ആലപ്പുഴ: കൊവിഡ് കാലത്ത് നിറുത്തലാക്കിയ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കാത്തതും ചിലത് റൂട്ട് മാറ്റിയതും ആലപ്പുഴയിലെ യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നു. കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകൾ വർദ്ധിക്കുമ്പോഴും തീരദേശപാതയിൽ ആവശ്യത്തിന് സർവീസുകളില്ലാത്തത്

വലിയ പരാതിക്ക് ഇടയായിട്ടുണ്ട്.സർവീസുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പലതവണ നിവേദനം നൽകിയിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നും യാത്രക്കാർ പറയുന്നു. കൊവിഡ് കാലത്ത് നിറുത്തലാക്കിയ പാസഞ്ചർ, മെമു സർവീസുകളിൽ പലതും പുനഃസ്ഥാപിക്കാത്തത് ട്രെയിനുകളെ ആശ്രയിക്കുന്ന ദിവസ യാത്രക്കാരെ

വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സഹായിച്ചിരുന്ന സർവീസുകൾ ഇല്ലാതായതോടെ യാത്രക്കാരുടെ തിരക്കും വൻ തോതിൽ വർദ്ധിച്ചിട്ടുണ്ട്. തീരദേശപാതയിലെ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും കൊവിഡ് കാലത്ത് നിറുത്തിയ സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകൾ പലതവണ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിട്ടും പ്രയോജനമുണ്ടായില്ല

തീരദേശപാതയിൽ യാത്രാദുരിതം

1.എറണാകുളം-കോട്ടയം-കായംകുളം പാതയിലൂടെ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തുമ്പോഴും എറണാകുളം-ആലപ്പുഴ-കായംകുളം തീരദേശ പാതയിൽ ആവശ്യത്തിന് സർവീസുകൾ അനുവദിക്കുന്നില്ല

2.കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് പകരമായി തീരദേശ പാതയിലെ യാത്രക്കാർക്ക് ആശ്രയിക്കാവുന്ന സർവീസുകൾ ഉറപ്പാക്കാൻ റെയിൽവേയ്ക്ക് കഴിയുന്നില്ല.

നിറുത്തലാക്കിയ സർവീസുകൾ

 66302/66303: കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു.

 56381/56382: എറണാകുളം-കായംകുളം പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ചർ.

56377/56378: ആലപ്പുഴ-കായംകുളം പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ചർ.

 66310: കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി സർവീസ് നടത്തുന്നു).

 22655/22656: തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (സർവീസ് എറണാകുളത്ത് അവസാനിപ്പി‌ക്കുന്നു)

കൊവിഡ് കാലത്ത് നിറുത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ചാൽ യാത്രാദുരിതത്തിന് പരിഹാരമാകും. തീരദേശ യാത്രക്കാർക്ക് അ‌ർഹമായ പരിഗണന നൽകണം

-രതീഷ് പൊന്നപ്പൻ, അഡ്വൈസർ

തിരുക്കൊച്ചി റെയിൽവേ കമ്യൂട്ടേഴ്സ്

വെൽഫെയർ അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL