
മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും വെറ്ററിനറി ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ വളർത്തുനായകൾക്കും പൂച്ചകൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള ആർ.കെ.എഫ്.വി.സി. നാലാംഘട്ട ക്യാമ്പ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും. ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പി.പി. സ്വാതന്ത്ര്യം കമ്മ്യൂണിറ്റി ഹാളിൽ നടന്നു. വെറ്ററിനറി ഡോ. പൗളി ശാന്തി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലജിത തിലകൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി. മുരളീധരൻ, പഞ്ചായത്ത് അംഗങ്ങളായ വി. സോയ, പി. അക്ബർ, പി.എസ്. ശ്രീലത, എം.ഡി. മുരളി, പി. മുരളി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |