
ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി വീയപുരത്തെ ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള കൃഷിഫാമിൽ ആധുനിക നടീൽ യന്ത്രമായ
കുബോട്ടാ ഫ്ളോട്ടിംഗ് യന്ത്രം ഉപയോഗിച്ച് ഒരുക്കിയ നിലങ്ങളിൽ നെൽച്ചെടികൾ നട്ടു. 50 ഏക്കർ കൃഷി ഭൂമിയാണ് വീയപുരം വിത്തുത്പാദന കേന്ദ്രത്തിന് സ്വന്തമായിട്ടുള്ളത്. ഞാറുനടീൽ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ നിർവഹിച്ചു. പുതിയ സംവിധാനം നിലവിൽ വരുത്തുന്നതിന് ഫാം കൗൺസിൽ വിളിച്ചു ചേർത്ത് പദ്ധതി സമർപ്പിക്കാൻ ഡിവിഷൻ മെമ്പർ ജോൺ തോമസിനെ ചുമതലപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് ഓമന അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |