SignIn
Kerala Kaumudi Online
Friday, 23 October 2026 10.44 AM IST

അവസാന ലാപ്പിലേക്ക്...

main

കൊച്ചി: കൊച്ചിയെ ആവേശത്തിലാഴ്ത്തിയ ഒളിമ്പിക്‌സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന കായിക മേള അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ വിദ്യാർത്ഥികൾ ആവേശത്തിന്റെ കൊടുമുടിയിലാണ്. നാളെ അവസാനിക്കുന്ന കായികമേളയിൽ വീറും വാശിയും ഉച്ചസ്ഥായിയിലാണ്. ഇന്നലെ ഹർഡിൽസ് ,ഷോട്ട്‌പുട്ട്, ലോംഗ് ജമ്പ്, ഡിസ്‌കസ് ത്രോ, വടംവലി, ഹൈജമ്പ്, ബോക്സിംഗ് തുടങ്ങിയ മത്സരങ്ങളെല്ലാം ആവേശഭരിതമായിരുന്നു.

നിലവിൽ മലപ്പുറം അത്‌ലറ്റിക്‌സിൽ കുതിപ്പ് തുടരുകയാണ്. ആതിഥേയരായ എറണാകുളം മൂന്നാമതുമാണ്.

മാർബേസിലിനെ മറികടന്ന് ഐഡിയൽ

അത്‌ലറ്റിക്‌സിൽ സ്‌കൂളുകളിൽ ആദ്യ രണ്ട് ദിനങ്ങളിലും മുന്നിലായിരുന്ന കോതംമംഗലം മാർബേസിലിനെ മറികടന്ന് ഐഡിയൽ കടകശേരി ഇന്നലെ ഒന്നാം സ്ഥാനം തട്ടിയെടുത്തു.

പൂർത്തിയായ പ്രധാന ഇനങ്ങളിൽ

ജില്ലയുടെ പ്രകടനം

സൈക്ലിംഗ് ഒന്നാമത്

ബോക്‌സിംഗ് 7ാം സ്ഥാനം

വെയിറ്റ് ലിഫ്റ്റിംഗ് 10-ാം സ്ഥാനം

ഫെൻസിംഗ് 5-ാം സ്ഥാനം

വുഷു മൂന്നാം സ്ഥാനം

പവർ ലിഫ്റ്റിംഗ് 9-ാം സ്ഥാനം

കരാട്ടെ 7-ാം സ്ഥാനം

കാണികളുടെ തിരക്ക്

കായിക മാമാങ്കത്തിന് കാണികളുടെ വൻ തിരക്കാണ് അത്‌ലറ്റിക്സ് മത്സരങ്ങളുടെ വേദിയായ മഹാരാജ് കോളേജ് ഗ്രൗണ്ടിൽ. പൊരി വെയിലത്തും രാത്രിയിലുമെല്ലാം കുട്ടി കായിക പ്രതിഭകളുടെ വീറും വാശിയും കാണാൻ ആയിരങ്ങളാണ് എത്തുന്നത്. കുട്ടികൾക്കായി മെഡിക്കൽ സംഘം എല്ലാ സമയവും സജ്ജമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL