
കാലടി: എം.ടി.വാസുദേവൻ നായരെ കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിലെ പ്രതിവാര സാംസ്കാരിക കൂട്ടായ്മയായ ബുധ സംഗമത്തിൽ അനുസ്മരിച്ചു. എറണാകുളം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം സീനിയർ ലക്ചറർ ഡോ. പി. ഇന്ദു എം.ടി.വാക്കിന്റെ വിസ്മയം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് അഡ്വ. കെ.ബി. സാബു അദ്ധ്യക്ഷനായി. ഡോ. സുരേഷ് മൂക്കന്നൂർ, എസ്. സുരേഷ്ബാബു, ഐവർകാല രവികുമാർ, പി.വി. രമേശൻ, എസ്. രൂപിമ തുടങ്ങിയവർ സംസാരിച്ചു. മലയാള ഐക്യവേദി, പി.ജി. വായനക്കൂട്ടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. എം.ടിയുടെ കൃതികൾ പരിചയപ്പെടുത്തുന്ന 30 വീട്ടുമുറ്റ വായനാ സദസുകൾ കാലടിയിലും പരിസര പ്രദേശങ്ങളിലും സംഘടിപ്പിക്കുമെന്ന് ലൈബ്രറി സെക്രട്ടറി കാലടി എസ്. മുരളീധരൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |