
ആലുവ: നൊച്ചിമ സേവന ലൈബ്രറിയുടെ നേതൃത്വത്തിൽ 'എം.ടി: സാഹിത്യം, സിനിമ, ജീവിതം' ഇന്റർ കൊളേജിയറ്റ് ക്വിസ് മത്സരത്തിൽ ആലുവ യു.സി കോളേജിലെ വി.കെ. അനുരാഗ്, അന്ന ഡൊമിനിക്ക് ടീം ചാമ്പ്യൻമാരായി. കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിലെ കെ. ആര്യനന്ദ, മിന്ന ഷെറിഫ ടീം രണ്ടാം സ്ഥാനം നേടി. എടത്തല എം.ഇ.എസ് ട്രെയിനിംഗ് കോളേജിലെ കെ.വി. ഹാമിദ് ബിനു, അനീസ മിന്നത്ത് ബീവി ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു. നടനും എഴുത്തുകാരനുമായ റഫീഖ് ചൊക്ലി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സെക്രട്ടറി അഡ്വ. ഒ.കെ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സി. ഉണ്ണി ക്വിസ് മാസ്റ്ററായി. ജി.പി. ഗോപി, എ.എ. സഹദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |