SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

ബിഷപ്പ് ഹൗസ് സംഘർഷം: 21 വൈദികർക്കെതിരെ കേസ്

church

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ സംഘർഷത്തിൽ നാല് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. ബിഷപ്പ് ഹൗസിൽ അതിക്രമിച്ചു കയറിയതിന് 21 വൈദികരെ പ്രതിചേർത്താണ് ഒരു കേസ്. എസ്.ഐയെയും പൊലീസുകാരനെയും ആക്രമിച്ചതിന് കണ്ടാലറിയാവുന്ന 40 പേർക്കെതിരെയും റോഡ് ഉപരോധിച്ചതിന് 200 പേർക്കെതിരെയും കേസുണ്ട്.

വൈദികരായ രാജൻ പുന്നയ്ക്കൽ, ജെറി ഞാലിയത്ത്, സെബാസ്റ്റ്യൻ തളിയൻ, ബാബു കളത്തിൽ, സണ്ണി കളപ്പുരയ്ക്കൽ, അലക്‌സ് മേക്കംതുരുത്തിൽ, ടോം മുള്ളൻചിറ, ഫാ. പോൾ ചിറ്റിനപ്പള്ളി, വർഗീസ് ചേരമ്പറമ്പിൽ, ജോസ് ചോലിക്കര, അലക്‌സ് കരിമഠം, സ്റ്റെയ്‌നി കുന്നേക്കാടൻ, അസിൻ തൈപ്പറമ്പിൽ, ഷെറിൻ പുത്തൻപുരയ്ക്കൽ, ജോയ് പ്ലാക്കൽ, വടക്കൻ ജോസ്, ജസ്റ്റിൻ കവാലിപാടൻ, അഖിൽ മേനാച്ചേരി, ജെയിംസ് പനവേലി, ബിനു പാനാട്ട്, സാജു കോരൻ എന്നിവരാണ് പ്രതിപ്പട്ടികയിൽ. അതിരൂപതാ ഫിനാൻസ് ഓഫീസർ ഫാ. സൈമൺ പള്ളുപേട്ട നൽകിയ പരാതിയിലാണ് കേസെടുത്തത്.

നിയമവിരുദ്ധമായി സംഘംചേരൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ഫാ. രാജൻ പുന്നലയ്ക്കലിന്റെ നേതൃത്വത്തിൽ ബിഷപ്പ് ഹൗസിലേക്ക് അതിക്രമിച്ച് കയറുകയും ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായും എഫ്.ഐ.ആറിൽ പറയുന്നു.

ബിഷപ്പ് ഹൗസിന് മുന്നിലെ റോഡ് ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ തടസപ്പെടുത്തിയതിന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞുകാരൻ, പ്രസിഡന്റ് ഷൈജു ആന്റണി, ഭാരവാഹികളായ പ്രകാശ് പി. ജോൺ, ഷിജോ മാത്യു എന്നിവർ ഉൾപ്പെടെ 200 പേരെ പ്രതിചേർത്തിട്ടുണ്ട്.

 എസ്.ഐയുടെ വാരിയെല്ലിന് പൊട്ടൽ
സംഘർഷത്തിനിടെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ അനൂപ് സി. ചാക്കോയ്ക്കാണ് പരിക്കേറ്റത്. ഇടത് വാരിയെല്ലിന് പൊട്ടലുണ്ട്. യൂണിഫോം കീറുകയും ചെയ്‌തു. സംഘംചേരൽ, കൈയേറ്റം തുടങ്ങിയ കുറ്റങ്ങൾചുമത്തി. ബിപ്പപ്പ് ഹൗസിലേക്ക് തള്ളിക്കയറുന്നത് തടയുന്നതിനിടെ സെൻട്രൽ സ്റ്റേഷനിലെ സി.പി.ഒ ബി. അഭിജിത്തിനും പരിക്കേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL