SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

സഭാതലവന്റെ സർക്കുലർ കത്തിക്കാൻ സഭാ അനുകൂല സംഘടന

thee
സഭയുടെ സർക്കുലർ തൃപ്പൂണിത്തുറ പുതികാവ് പള്ളിയിൽ വിശ്വാസികൾ കത്തിക്കുന്നു

കൊ​ച്ചി​:​ ​ഒ​രേ​ ​ബ​ലി​പീ​ഠ​ത്തി​ൽ​ ​ഏ​കീ​കൃ​ത,​ ​ജ​നാ​ഭി​മു​ഖ​ ​കു​ർ​ബാ​ന​ക​ൾ​ ​ചൊ​ല്ലാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​സി​റോ​മ​ല​ബാ​ർ​സ​ഭാ​ ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​റാ​ഫേ​ൽ​ ​ത​ട്ടി​ൽ,​ ​മെ​ത്രാ​പ്പോ​ലീ​ത്ത​ൻ​ ​വി​കാ​രി​ ​ജോ​സ​ഫ് ​പാം​പ്ളാ​നി​ ​എ​ന്നി​വ​രു​ടെ​ ​സ​ർ​ക്കു​ല​ർ​ ​സ​ഭാ​ ​അ​നു​കൂ​ല​ ​സം​ഘ​ട​ന​യാ​യ​ ​കാ​ത്ത​ലി​ക് ​ന​സ്രാ​ണി​ ​അ​സോ​സി​യേ​ഷ​ൻ​ ​ഇ​ന്ന് ​ക​ത്തി​ക്കും.​

​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​കാ​ക്ക​നാ​ട് ​മൗ​ണ്ട് ​സെ​ന്റ് ​തോ​മ​സി​ന് ​മു​മ്പി​ലാ​ണ് ​പ്ര​തി​ഷേ​ധം.​ ​കു​രി​ശു​വ​ര​ ​തി​രു​നാ​ളി​ന് ​ഏ​കീ​കൃ​ത​രൂ​പം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തീ​കാ​ത്മ​ക​മാ​യി​ ​കു​രി​ശ് ​വ​ര​ച്ചും​ ​പ്ര​തി​ഷേ​ധി​ക്കും.


ഏ​കീ​കൃ​ത​ ​കു​ർ​ബാ​ന​ ​വി​ഷ​യ​ത്തി​ൽ​ ​വി​ശ്വ​സി​ക​ളെ​ ​വ​ഞ്ചി​ച്ച​ ​മേ​ജ​ർ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പും​ ​മെ​ത്രാ​പ്പോ​ലീ​ത്ത​ൻ​ ​വി​കാ​രി​യും​ ​സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ​ർ​ക്കു​ല​ർ​ ​മാ​ർ​പ്പാ​പ്പ​യു​ടെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​കൈ​ക​ട​ത്ത​ലാ​ണ്.​ ​
അ​ടി​യ​ന്ത​ര​ ​സി​ന​ഡ് ​ചേ​ർ​ന്ന് ​സ​ർ​ക്കു​ല​ർ​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​ത​യ്യാ​റാ​ക​ണം.​ ​സ​ഭാ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ ​വൈ​ദി​ക​രെ​ ​ഒ​ളി​ഞ്ഞും​ ​തെ​ളി​ഞ്ഞും​ ​ബി​ഷ​പ്പു​മാ​ർ​ ​സ​ഹാ​യി​ക്കു​ക​യാ​ണ്.​ ​വീ​തം​വ​ച്ചു​ള്ള​ ​സ​മ​വാ​യ​കു​ർ​ബാ​ന​ ​വി​ശ്വാ​സി​ക​ളി​ൽ​ ​അ​ര​ക്ഷി​ത​വ​സ്ഥ​ ​സൃ​ഷ്‌​ടി​ക്കും.​ ​ഒ​രേ​ബ​ലി​പീ​ഠ​ത്തി​ൽ​ ​ര​ണ്ടു​ത​രം​ ​കു​ർ​ബാ​ന​ ​സ​ഭാ​വി​രു​ദ്ധ​മാ​ണെ​ന്നും​ ​അ​സോ​സി​യേ​ഷ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
അ​സോ​സി​യേ​ഷ​ൻ​ ​യോ​ഗ​ത്തി​ൽ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​എം.​പി​ ​ജോ​ർ​ജ്,​ ​ക​ൺ​വീ​ന​ർ​ ​ജോ​സ് ​പാ​റേ​ക്കാ​ട്ടി​ൽ,​ ​ട്ര​ഷ​റ​ർ​ ​പോ​ൾ​സ​ൺ​ ​കൂ​ടി​യി​രി​പ്പി​ൽ,​ ​വ​ക്താ​വ് ​ഷൈ​ബി​ ​പാ​പ്പ​ച്ച​ൻ​ ​ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​എം.​ജെ.​ ​ജോ​സ​ഫ്,​​​ ​അ​മ​ൽ​ ​ചെ​റു​തു​രു​ത്തി,​ ​എം.​എ.​ ​ജോ​ർ​ജ്,​ ​ബൈ​ജു​ ​ത​ച്ചി​ൽ,​ ​ഷി​ജു​ ​സെ​ബാ​സ്റ്റ്യ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിച്ചില്ല

കൊച്ചി: എറണാകുളം അതിരൂപതയിലെ പള്ളികളിൽ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയും പുറപ്പെടുവിച്ച സർക്കുലർ ഭൂരിപക്ഷം ഇടവകകളിലും വായിച്ചിട്ടില്ല. ചിലയിടങ്ങളിൽ സർക്കുലർ കത്തിച്ചു. അതിരൂപതയിലെ 338പള്ളികളിൽ 326ലും സർക്കുലർ വായിച്ചില്ലെന്ന് അൽമായ മുന്നേറ്റം അറിയിച്ചു.

ജോസഫ് പാംപ്ളാനി ഒപ്പിട്ട തീരുമാനങ്ങൾ നടപ്പാക്കാതെ സഭാനേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് മുന്നേറ്റം പ്രഖ്യാപിച്ചു. വസ്‌തുതകൾ മനസിലാക്കി അനുയോജ്യമായ തീരുമാനവും പരിഗണനയുമുണ്ടായാൽ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. സഭാനേതൃത്വത്തിൽ നിന്ന് നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നേറ്റം ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL