
ആലുവ: കേരളത്തിന്റെ അഭിമാനമായി മാറിയ ആലുവായുടെ സ്വന്തം ജോബി മാത്യുവിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. 2025 പാരാ പവർ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ 65 കിലോ പുരുഷ വിഭാഗത്തിൽ 148 കിലോ ഉയർത്തി ദേശീയ റെക്കോർഡ് നേടിയ ആലുവ സ്വദേശി ജോബി മാത്യുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. 120-ാം മത് മാൻ കീ ബാത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു,
ശാരീരിക പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ജോബി നടത്തുന്ന പോരാട്ടങ്ങൾക്ക് പ്രധാനമന്ത്രി പിന്തുണ അറിയിക്കുകയും ജോബി മാത്യുവിന്റെ കത്തിന്റെ പ്രസക്ത ഭാഗം പ്രതിമാസ പ്രഭാഷണത്തിൽ പ്രധാനമന്ത്രി വായിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |