SignIn
Kerala Kaumudi Online
Thursday, 22 October 2026 10.36 PM IST

തോരാതെ ദുരിതമഴ

rain

കൊ​ച്ചി​:​ ​ബു​ധ​നാ​ഴ്ച​ ​വൈ​കി​ട്ട് ​തു​ട​ങ്ങി​യ​ ​ക​ന​ത്ത​മ​ഴ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യി​ലും​ ​ശ​ക്ത​മാ​യി​ ​തു​ട​ർ​ന്ന​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​തോ​രാ​ ​ദു​രി​തം.​ ​ക​ന​ത്ത​മ​ഴ​യി​ൽ​ ​ജി​ല്ല​യു​ടെ​ ​താ​ഴ്ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​
ന​ദി​ക​ളി​ലെ​ ​ജ​ല​നി​ര​പ്പ് ​വ​ലി​യ​ ​തോ​തി​ൽ​ ​ഉ​യ​ർ​ന്നു.​ ​രൂ​ക്ഷ​മാ​യ​ ​ക​ട​ലാ​ക്ര​മ​ണം​ ​ജി​ല്ല​യു​ടെ​ ​തീ​ര​ദേ​ശ​ങ്ങ​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​വ​രെ​ ​ദു​രി​ത​ത്തി​ലാ​ക്കി.​ ​രാ​ത്രി​യി​ലും​ ​ജി​ല്ല​യു​ടെ​ ​മ​ല​യോ​ര​ ​മേ​ഖ​ല​ക​ളി​ൽ​ ​ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​കാ​റ്റും​ ​തു​ട​ർ​ന്നു.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​മ​ല​യോ​ര​ ​മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള​ ​രാ​ത്രി​കാ​ല​ ​യാ​ത്ര​ക​ൾ​ ​ജി​ല്ലാ​ഭ​ര​ണ​കൂ​ടം​ ​പൂ​ർ​ണ​മാ​യും​ ​നി​രോ​ധി​ച്ചു.​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​മ​രം​ ​വീ​ണ് ​വീ​ടു​ക​ൾ​ക്ക് ​കേ​ടു​പാ​ടു​ ​സം​ഭ​വി​ച്ചു.
പെ​രി​യാ​റി​ലെ​ ​നീ​രൊ​ഴു​ക്ക് ​വ​ർ​ദ്ധി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഭൂ​ത​ത്താ​ൻ​കെ​ട്ട് ​ബാ​റേ​ജി​ന്റെ​ ​ഷ​ട്ട​റു​ക​ൾ​ ​ഉ​യ​ർ​ത്തു​മെ​ന്ന് ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ ​അ​റി​യി​ച്ചു.​ ​കോ​ത​മം​ഗ​ലം​ ​പൂ​യം​കൂ​ട്ടി​യി​ലെ​ ​മ​ണി​ക​ണ്ഠ​ൻ​ചാ​ൽ​ ​ച​പ്പാ​ത്തി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​ച​പ്പാ​ത്തി​നു​ ​അ​പ്പു​റ​മു​ള്ള​ ​വീ​ട്ടു​കാ​ർ​ ​ഒ​റ്റ​പ്പെ​ട്ടു.​ ​

19 വീടുകൾക്ക് നാശനഷ്ടം

കനത്ത മഴയിയിൽ ജില്ലയിലാകെ 19 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ഇന്നലെ പത്ത് വീടുകൾക്കും വെള്ളിയാഴ്ച ഒമ്പത് വീടുകൾക്കുമാണ് ഭാഗികമായ നാശനഷ്ടം സംഭവിച്ചത്. ഇതോടെ മേയ് 24ന് ആരംഭിച്ച കാലവർഷത്തിൽ ജില്ലയിൽ ഇതുവരെ 336 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഇതിൽ എട്ടു വീടുകൾ പൂർണമായും 328 വീടുകൾ ഭാഗികമായും നശിച്ചു.

​തോ​രാ​ത്ത​ ​മ​ഴ​യി​ൽ​ ​പ​റ​വൂ​ർ​ ​ന​ഗ​ര​വും​ ​സ​മീ​പ​ ​പ്ര​ദേ​ശ​ങ്ങ​ളും​ ​വെ​ള്ള​ത്തി​ലാ​യി.​ ​ന​ഗ​ര​ത്തി​ലെ​ ​ക​ച്ചേ​രി​പ്പ​ടി,​ ​പു​ല്ലം​കു​ളം,​ ​ചേ​ന്ദ​മം​ഗ​ലം​ ​ക​വ​ല,​ ​മു​നി​സി​പ്പ​ൽ​ ​ക​വ​ല​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​രൂ​ക്ഷ​മാ​യ​ ​വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി.​ ​പു​ത്ത​ൻ​വേ​ലി​ക്ക​ര,​ ​ചി​റ്റാ​റ്റു​ക​ര,​ ​വ​ട​ക്കേ​ക്ക​ര,​ ​ഏ​ഴി​ക്ക​ര,​ ​ചേ​ന്ദ​മം​ഗ​ലം,​ ​കോ​ട്ടു​വ​ള്ളി​ ​എ​ന്നീ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​താ​ഴ്ന്ന​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​താ​ലൂ​ക്ക് ​ഓ​ഫീ​സി​ലെ​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക​ൺ​ട്രോ​ൾ​ ​റൂം​:​ 04842442325,​ 2972817.

​കോ​ത​മം​ഗ​ലം​ ​താ​ലൂ​ക്കി​ലെ​ ​ബ്ലാ​വ​ന​ ​ക​ട​വി​ലെ​ ​ജ​ങ്കാ​ർ​ ​സ​ർ​വ്വീ​സ് ​നി​റു​ത്തി​വ​ച്ച​തോ​ടെ​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ​ ​യാ​ത്ര​ ​ത​ട​സ​പ്പെ​ട്ടു.​ ​കു​ട​മു​ണ്ട​ ​പാ​ല​ത്തി​ലും​ ​വെ​ള്ളം​ ​ക​യ​റി.​ ​നേ​ര്യ​മം​ഗ​ലം​ ​വി​ല്ലാ​ഞ്ചി​റ​യി​ൽ​ ​മ​രം​ ​റോ​ഡി​ലേ​ക്ക് ​വീ​ണ​തു​മൂ​ലം​ ​ഗ​താ​ഗ​ത​ ​ത​ട​സ​മു​ണ്ടാ​യി.​ ​കോ​ത​മം​ഗ​ലം​ ​ബ്ലോ​ക്കി​ൽ​ 1500​ഓ​ളം​ ​ഏ​ത്ത​വാ​ഴ​ക​ളും​ ​മു​പ്പ​ത് ​റ​ബ്ബ​ർ​ ​മ​ര​ങ്ങ​ളും​ ​ന​ശി​ച്ചു.​ ​വാ​ര​പ്പെ​ട്ടി​യി​ൽ​ ​ഒ​ന്ന​ര​ ​ഹെ​ക്ട​റി​ലെ​ ​നെ​ൽ​ക്കൃ​ഷി​ ​വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL