SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ആന്റണി ജോണും അബ്ദുൾ ഗഫൂറും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ജില്ലയിൽ നാല് നാമനിർദ്ദേശ പത്രികകൾ


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ നാലുപേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോതമംഗലത്തെ ഇടത് സ്ഥാനാർത്ഥി ആന്റണി ജോൺ, കളമശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൾ ഗഫൂർ, അങ്കമാലിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സുഫിൽ സെബാസ്റ്റ്യൻ, കോതമംഗലത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ഷിബു എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

വോട്ടിംഗ് യന്ത്രങ്ങൾ തരംതിരിച്ചു

ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ അനുവദിക്കുന്നതിനുള്ള ഒന്നാംഘട്ട നടപടി പൂർത്തിയായി. കളക്ടർ ജി.പ്രിയങ്ക നേതൃത്വം നൽകി.

ആദ്യഘട്ട പരിശോധനകൾ പൂർത്തിയാക്കിയ ബാലറ്റ് യൂണിറ്റുകൾ, കൺട്രോൾ യൂണിറ്റുകൾ, വിവി പാറ്റുകൾ എന്നിവയാണ് റാൻഡമൈസേഷനിലൂടെ മണ്ഡലാടിസ്ഥാനത്തിൽ തരംതിരിച്ചത്.

യന്ത്രങ്ങൾ അതാത് മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ ഏറ്റുവാങ്ങും. തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റും.

ക്യാപ്ഷൻ- നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ അനുവദിക്കുന്നതിനുള്ള ഒന്നാംഘട്ട റാൻഡമൈസേഷൻ പ്രക്രിയ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ജി.പ്രിയങ്ക നേതൃത്വത്തിൽ നടന്നപ്പോൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL