
കാക്കനാട്: തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതൽ പരിസ്ഥിതി സൗഹാർദ്ദപരമാക്കുന്നതിനായി ഉപയോഗശൂന്യമായ വസ്ത്രങ്ങൾ പുനരുപയോഗപ്പെടുത്തി ഹരിത മൊബൈൽ ഫോൺ കീപ്പിംഗ് പൗച്ചുകൾ നിർമ്മിച്ച് ജില്ലാ ഭരണകൂടം. ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് വാർഡ്രോബിൽ ഐഡിൽ, പോളിംഗ് ബൂത്തിൽ വൈറൽ എന്ന ടാഗ്‌ലൈനോടെ പദ്ധതി നടപ്പാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലോത്ത് കളക്ഷൻ ഡ്രൈവിലൂടെ ശേഖരിച്ച കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് പൗച്ചുകൾ നിർമ്മിച്ചത്. പോളിംഗ് ബൂത്തിൽ മൊബൈൽ ഫോണുകൾക്ക് നിയന്ത്രണമുള്ളതിനാലാണ് മൊബൈൽ കീപ്പിംഗ് പൗച്ചുകൾ സജ്ജമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |