SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

സൗജന്യ അവധിക്കാല ക്യാമ്പ് 27 മുതൽ

janaseva-sports-acadamy

ആലുവ: 'ആരോഗ്യപരിപാലനമാകട്ടെ ലഹരി' എന്ന ആശയവുമായി ആലുവ ജനസേവ സ്പോർട്സ് അക്കാഡമിയിൽ ആരംഭിക്കുന്ന സൗജന്യ അവധിക്കാല കായികപരിശീലന ക്യാമ്പ് 27ന് രാവിലെ 10ന് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്യും. ബാസ്ക്കറ്റ്ബാൾ, ടേബിൾ ടെന്നീസ്, കരാട്ടെ തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സൗജന്യ കായിക പരിശീലനം നൽകാനാണ് ജനസേവ ശിശുഭവൻ സ്പോർട്സ് അക്കാഡമി ആരംഭിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരിശീലനം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഉച്ചഭക്ഷണവും നൽകും. ഫോൺ: 9633361103.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL