
മട്ടാഞ്ചേരി: പശ്ചിമ കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ ആം ആദ്മിയുടെ പ്രക്ഷോഭം. കൊച്ചി നഗരസഭയിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ചുള്ളിക്കൽ കുമാർ പെട്രോൾ പമ്പ് പരിസരത്തെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്ന് ആം ആദ്മി പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാനകൾ കൃത്യമായി വൃത്തിയാക്കാത്തതും ഡ്രെയിനേജ് സംവിധാനത്തിലെ അശാസ്ത്രീയതയുമാണ് ഇവിടെ വെള്ളം കെട്ടിക്കിടക്കാൻ കാരണം. കൊച്ചി മണ്ഡലം സെക്രട്ടറി അബൂബക്കറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ഷക്കീർ അലി,അത്തിക്ക് സേട്ട്, ആന്റണി, അഭിരൂപ്, മുഹമ്മദ് ഹനീഫ, സെബാസ്റ്റ്യൻ പൈലി. നാസർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |