SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.47 AM IST

'അലൈഡ് തട്ടിപ്പി'ന് പൂട്ടിട്ട് പൊലീസ്

verma-
അറസ്റ്റിലായ ഗിരീഷ് വർമ്മ

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ലെ​മ്പാ​ടും​ ​തൊ​ഴി​ൽ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ ​ആം​സ്റ്റ​ർ​ ​ഏ​ജ​ൻ​സി​യു​ടെ​ ​‘​കാ​ല​ടി​ക​ൾ​’​ ​പി​ന്തു​ട​ർ​ന്ന് ​ത​ട്ടി​പ്പി​ന് ​ത​യ്യാ​റെ​ടു​ത്ത​ ​മ​റ്റൊ​രു​ ​റി​ക്രൂ​ട്ടിം​ഗ് ​സ്ഥാ​പ​നം​ ​പൊ​ലീ​സ് ​അ​ട​ച്ചു​ ​പൂ​ട്ടി.​ ​നൂ​റ് ​ക​ണ​ക്കി​ന് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​ക​ണ്ണീ​രു​വീ​ണ​ ​ആം​സ്റ്റ​റി​ന്റെ​ ​ഇ​ട​പ്പ​ള്ളി​ ​മെ​ട്രോ​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​മു​ള്ള​ ​പ്ര​ധാ​ന​ ​ഓ​ഫീ​സി​ന് ​കി​ലോ​മീ​റ്റ​റു​ക​ൾ​ ​മാ​ത്രം​ ​അ​ക​ലെ​യാ​ണ് ​‘​അ​ലൈ​ഡ് ​മാ​നേ​ജ്മെ​ന്റ് ​സ​ർ​വീ​സ​സ്’​ ​എ​ന്ന​ ​പേ​രി​ൽ​ ​പു​തി​യ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​സ്ഥാ​പ​നം​ ​തു​ട​ങ്ങി​യ​ത്.​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ന​ട​ത്തി​പ്പു​കാ​ര​ൻ​ ​ഇ​ടു​ക്കി​ ​ത​ണ്ണി​ത്തോ​ട് ​സീ​ത​ത്തോ​ട് ​നീ​ലി​പ്ലാ​വ് ​പാ​താ​ളി​ൽ​ ​വീ​ട്ടി​ൽ​ ​ഗി​രീ​ഷ് ​വ​ർ​മ്മ​യെ​ ​(47​)​ ​പാ​ലാ​രി​വ​ട്ടം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.


പാ​ലാ​രി​വ​ട്ട​ത്തെ​ ​ക​ള​വ​ത്ത്,​ ​കേ​ശ​വീ​യം​ ​റോ​ഡു​ക​ൾ​ക്ക് ​സ​മീ​പം​ ​ബി.​എ​സ്.​എ​ൻ.​എ​ൽ​ ​ഓ​ഫീ​സി​ന​ടു​ത്തെ ക്യൂ​ബീ​സ് ​ആ​ർ​ക്കേ​ഡി​ൽ​ ​ജൂ​ലാ​യി​ലാ​ണ് ​സ്ഥാ​പ​നം​ ​തു​റ​ന്ന​ത്.​ ​പൂ​ർ​ണ​മാ​യി​ ​ഫ​ർ​ണീ​ഷ് ​ചെ​യ്ത് ​അ​ടി​പൊ​ളി​ ​സെ​റ്റ​പ്പി​ലാ​ണ് ​പ്ര​വ​ർ​ത്ത​നം.​ ​അ​വ​ധി​ദി​വ​സ​മാ​യ​ ​ഞാ​യ​റാ​ഴ്ച​ ​പാ​ലാ​രി​വ​ട്ടം​ ​എ​സ്.​എ​ച്ച്.​ഒ​ ​പി.​എ​സ്.​ ​മ​ഞ്ചി​ത്ത് ​ലാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സ് ​എ​ത്തു​മ്പോ​ൾ​ ​ഓ​ഫീ​സ് ​പ​ടി​ക്ക​ൽ​ ​നി​ര​വ​ധി​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​കാ​ത്തു​ ​നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​പാ​സ്‌​പോ​ർ​ട്ടു​ക​ളും​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​ഫോ​ട്ടോ​ക​ളും​ ​അ​പേ​ക്ഷ​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഇ​മി​ഗ്രേ​ഷ​ൻ​ ​നി​യ​മ​ത്തി​ന് ​വി​രു​ദ്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​സ്ഥാ​പ​നം​ ​പൂ​ട്ടി​ച്ചാ​ണ് ​പൊ​ലീ​സ് ​മ​ട​ങ്ങി​യ​ത്.

തട്ടിപ്പിന് കൂട്ട് പരിചയസമ്പത്ത്

മറ്റൊരു റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ സബ് ഏജന്റ് എന്ന നിലയിലാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന് പൊലീസ് സംശയിക്കുന്നു. ഈ സ്ഥാപനത്തിന്റെ മറവിൽ ഗിരീഷ് വർമ്മ പാലാരിവട്ടത്ത് സ്വന്തം സ്ഥാപനം തുടങ്ങുകയായിരുന്നു. കമ്മീഷൻ വ്യവസ്ഥയിൽ പണം തട്ടാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. യു.എ.ഇയിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. ഇയാൾ മുമ്പ് മറ്റൊരു റിക്രൂട്ട്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.

റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

ആംസ്റ്റർ തട്ടിപ്പിനെ തുടർന്ന് പാലാരിവട്ടം പരിധിയിലെ ഒട്ടേറെ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. തുടർന്ന് ലഭിച്ച രഹസ്യവിവരമാണ് റെയ്ഡിലും അറസ്റ്റിലും കലാശിച്ചത്. ഇമിഗ്രേഷൻ ആക്ടിലെ വകുപ്പ് 24 പ്രകാരമാണ് ഗിരീഷ് വർമ്മയെ കസ്റ്റഡിയിലെടുത്തതും സ്ഥാപനം പൂട്ടിച്ചതും. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, LATESTNEWS, SCAM, RECRUITMENT SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY