
തോപ്പുംപടി: എം. പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി വാങ്ങിയ സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് കർമ്മം കൊച്ചി ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നിർവ്വഹിച്ചു. 25 ലക്ഷം രൂപയാണ് ബസ് വാങ്ങാനായി അനുവദിച്ചത്. ചടങ്ങിൽ മുഹമ്മദ് ഷിയാസ് എം. എൽ. എ, കൗൺസിലർ ജോസഫ് സുമിത്, സ്കൂൾ ജനറൽ മാനേജർ റവ. ഫാ. ആന്റണി അഞ്ചുതൈക്കൽ, ഫാ. ജോപ്പി കൂട്ടുങ്ങൽ, പ്രിൻസിപ്പൽ സ്മിത അലോഷ്യസ്, ഹെഡ്മിസ്ട്രസ് റീന പി. വി, എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ് ലിന്റ ആന്റണി, പി. ടി. എ പ്രസിഡന്റ് ജോർജ് വലിയതറ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |