SignIn
Kerala Kaumudi Online
Sunday, 07 June 2026 5.59 AM IST

പരിസ്ഥിതി ദിനാചരണം

snv

കൊച്ചി: ശ്രീനാരായണ വിദ്യാർത്ഥിനി സദനത്തിൽ കെ.എസ്.ആർ.എം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സദനം സെക്രട്ടറി എം.ആർ. ഗീത പരിസ്ഥിതിദിന സന്ദേശം നൽകി. ലൈബ്രേറിയൻ വിജി കൃഷ്ണ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അക്ഷരസേനാംഗം സെറീനയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന കവിതകൾ ആലപിച്ചു. മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഉഷാ കിരൺ ഫലവൃക്ഷത്തൈ നടൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ ശോഭനമായ ഭാവിക്ക് വേണ്ടി എന്ന വിഷയത്തിൽ ഡോ. ഉഷാ കിരൺ പ്രഭാഷണം നടത്തി. സദനം കുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL