SignIn
Kerala Kaumudi Online
Sunday, 07 June 2026 5.59 AM IST

കൊച്ചിൻ അക്കാഡമി സ്റ്റുഡന്റ്സ് സ്ക്വയർ ഉദ്ഘാടനം ഇന്ന്

cochin

ഫോർട്ടുകൊച്ചി :കൊച്ചിൻ അക്കാഡമിയുടെ സ്റ്റുഡന്റ്സ് സ്ക്വയർ ഉദ്ഘാടനവും വിദ്യാഭ്യാസ പദ്ധതികളുടെ പ്രഖ്യാപനവും ഇന്ന് വൈകിട്ട് 4ന് തുരുത്തിയിലെ അക്കാഡമി കാമ്പസിൽ നടക്കും. കൊച്ചിയുടെ പുതു തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആവശ്യമായ ദിശാബോധവും പിന്തുണയും പരിശീലനവും നൽകി സാമൂഹിക ശാക്തീകരണത്തിൽ പങ്കാളികളാക്കുക എന്നതാണ് ലക്ഷ്യം. ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്യും. സീ പ്രൈഡ് ഗ്രൂപ്പ് ഓഫ് കമ്പനി സി .ഇ. ഒ മുഹമ്മദ് അമീൻ സേട്ട് മുഖ്യാതിഥിയും മുഹമ്മദ് ഷിയാസ് എം.എൽ. എ,മേയർ വി.കെ. മിനിമോൾ എന്നിവർ വിശിഷ്ടാതിഥികളുമായിരിക്കും.ജനപ്രതിനിധികൾ, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, വിദ്യഭ്യാസ രംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിക്കുമെന്ന് കൊച്ചിൻ അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എ.അബ്ദുൽ മുഈസ്,ഡയറക്ടർ എ.എസ് .ഷറഫുദ്ധീൻ, കെ.എ.അബ്ദുൽ ബാസിത്, കെ.എൻ.റിൻഷാദ് , കെ.എം.ആഷിഖ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL