
കൊച്ചി: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെയും റിട്ടയറീസ് സംഘടന ഓൾ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷന്റെയും (എ.ഐ.ബി.ആർ.എഫ്) നേതാവ് കെ. ശ്രീനിവാസന്റെ നിര്യാണത്തിൽ എസ്.ബി.ടി റിട്ടയറീസ് അസോസിയേഷൻ ജില്ലാകമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ അഡ്വ. തമ്പാൻ തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്.ബി.ടി മുൻ ജനറൽ മാനേജർ താണുപിള്ള അനുസ്മരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ.ബി. ലളിതകുമാരി അദ്ധ്യക്ഷയായി. എ.കെ.ബി.ആർ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.എസ്. കൃഷ്ണ, മാത്യു ജോർജ്ജ്, പി. ജയപ്രകാശ്, കെ.സി. സാജു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |