
കോലഞ്ചേരി: സ്വാശ്രയ കോളേജ് അദ്ധ്യാപകർക്ക് യു.ജി.സി മാനദണ്ഡം പാലിക്കാൻ സമയം അനുവദിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ ഉറപ്പുനൽകിയതായി കേരള സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പുൽപ്പാറ അറിയിച്ചു. സ്വാശ്രയ അദ്ധ്യാപകർക്ക് യു.ജി.സി മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, വിവിധ സർവകലാശാലകൾ അദ്ധ്യാപകരെ പിരിച്ചുവിടുന്നതിലെ ആശങ്ക നേതാക്കൾ മന്ത്രിയെ അറിയിച്ചു.
വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും ആരുടേയും ജോലി നഷ്ടപ്പെടില്ലെന്നും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്താമെന്നും മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |