
മട്ടാഞ്ചേരി: ചൈൽഡ് ഹെൽപ്പ് ലൈനും മഹാത്മാ സ്നേഹക്കൂട്ടായ്മയും സംയുക്തമായി പഠനോപകരണ വിതരണം നടത്തി. ഹൈബി ഈഡൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷമീർ വളവം അദ്ധ്യക്ഷനായി. സിനി ആർട്ടിസ്റ്റ് അഞ്ജന അപ്പുക്കുട്ടൻ, ഡോ. പ്രസന്നകുമാരി, ഡോ. അനു. സി കൊച്ചുകുഞ്ഞ്, ചൈൽഡ് ഹെൽപ്പ് ലൈൻ ഫൗണ്ടേഷൻ കോഓർഡിനേറ്റർ സച്ചിൻ നായർ എന്നിവർ മുഖ്യതിഥിയായി. അസീസ് ഇസാക്ക് സേഠ്, റഫീഖ് ഉസ്മാൻ സേഠ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ ഭാവി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനോപകരണ വിതരണ പരിപാടി സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |