കൊച്ചി: ഒരുവർഷം മുമ്പ് മുങ്ങിയ എൽസാ ത്രീ കപ്പലിലെ അഞ്ച് ജീവനക്കാർക്ക് തിരികെ പോകാൻ ഹൈക്കോടതി അനുവാദം നൽകിയത് സർക്കാരുകളുടെ അനാസ്ഥ മൂലമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ ) ആരോപിച്ചു. അപകടത്തെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനപ്പുറം യാതൊരു നടപടിയും സംസ്ഥാനം സ്വീകരിച്ചില്ല. രേഖകൾ സമർപ്പിക്കുന്നതിൽ കേന്ദ്രസർക്കാരും പരാജയപ്പെട്ടു. ഹൈക്കോടതി ആവശ്യപ്പെട്ട വിവരങ്ങൾ എട്ടാം തീയതിക്കകം സമർപ്പിക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഗുരുതരമായ വീഴ്ച വരുത്തി. മതിയായ രേഖകൾ സമർപ്പിക്കുകയും മത്സ്യത്തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് നഷ്ടപരിഹാരം ഉൾപ്പെടെ ലഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |