
കൊച്ചി: ശ്വാസകോശം ഗുരുതരാവസ്ഥയിലായ 22കാരനായ മെഡിക്കൽ വിദ്യാർത്ഥിക്ക് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ പുതുജീവൻ. കേരളത്തിലെ മെഡിക്കൽ വിദ്യാർത്ഥിയാണ്. രാജസ്ഥാൻ സ്വദേശിയായ ഹാർദിക് ജെയിന് പനി, ചുമ, ഛർദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളോടെയാണ് അസുഖം തുടങ്ങിയത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എലിപ്പനിയും അതിനെത്തുടർന്നുണ്ടായ ഗുരുതര പ്രശ്നങ്ങളും കണ്ടെത്തി. ഡോ. അനീഷിന്റെ നേതൃത്വത്തിൽ ക്രിട്ടിക്കൽ കെയർ വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ശ്രീവത്സ നാഗചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം രോഗിയെ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെത്തിച്ചു. ആഴ്ചകൾ നീണ്ട തീവ്രപരിചരണത്തിനൊടുവിൽ വിദ്യാർത്ഥിയുടെ ശ്വാസകോശം പൂർണ ആരോഗ്യസ്ഥിതി വീണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |