SignIn
Kerala Kaumudi Online
Saturday, 25 July 2026 1.06 AM IST

അജ്ഞാതജീവി കോഴികളെ കൊന്നുതിന്നു

കട്ടപ്പന: വെട്ടിക്കുഴിക്കവലയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ കോഴികളെ ചത്തനിലയിൽ കണ്ടെത്തി. വലിയപടിഞ്ഞാറേതിൽ മറിയാമ്മയുടെ വീട്ടിലെ കോഴികളാണ് ചത്തത്. വീടിനോടു ചേർന്ന് കമ്പിവല ഉപയോഗിച്ച് നിർമിച്ച കൂടിനുള്ളിൽ മൂന്നു കോഴികളുടെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. കോഴിക്കൂടിന്റെ വാതിൽ അടച്ചിരുന്നതായി വീട്ടുടമ പറഞ്ഞു. കൂടിന്റെ പരിസരത്ത് കാൽപ്പാടുകളുണ്ടെങ്കിലും ഏത് മൃഗമാണെന്ന് വ്യക്തതയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL