വെണ്ണല: പൊതുവിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന ‘വൺ മില്യൺ തൂഫാൻ ഗോൾ’ പ്രചാരണത്തിന്റെ ഭാഗമായി വെണ്ണല ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗോളടി മത്സരം സംഘടിപ്പിച്ചു. വെണ്ണല തൂഫാൻമേള സന്തോഷ് ട്രോഫി മുൻഗോൾകീപ്പർ കോച്ചും പൂർവവിദ്യാർത്ഥിയുമായ ഷാഫി അലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ജേക്കബ് ബിജു, ഹെഡ്മിസ്ട്രസ് ടി.കെ. ചന്ദ്രലേഖ, പി.ടി.എ പ്രസിഡന്റ് എം. ഷെറിഷാജി, പി.ടി.എ പ്രസിഡന്റ് ടി.ഐ. പാത്തു, സീനിയർ അസിസ്റ്റന്റ് ആൻസി ആന്റണി, എം.വി. അഭിലാഷ്, പി.ആർ. രഞ്ജിത്ത്, ഡോ.എ.കെ. വാസു, കെ.കെ. സീന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |