
നെടുമ്പാശേരി: വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ എൻജിൻ ഭാഗത്ത് തീ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. ബസ് നിറുത്തി യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണച്ചു. ഇന്നലെ ഉച്ചയോടെ അത്താണി - വെടിമറ റോഡിൽ കുന്നുകര കപ്പേളപ്പടി യൂണിയൻ ബാങ്കിന് മുന്നിലായിരുന്നു സംഭവം. തൃശൂർ ഏങ്ങണ്ടിയൂരിൽ നിന്ന് അടുവാശേരി മംഗലശേരി പവലിയനിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് ബസിൽ ഉണ്ടായിരുന്നത്. ഗ്രാമപഞ്ചായത്ത്അംഗം ആർ. അനിൽ, മുൻ പഞ്ചായത്ത്അംഗം ഷിബി പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പറവൂരിൽ നിന്ന് ഫയർഫോഴ്സ് സംഘവും ചെങ്ങമനാട് പൊലീസും സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |