
കൊച്ചി: നദീവാരാചരണത്തിന്റെ ഭാഗമായി കേരളം നദീ സംരക്ഷസമിതിയുടെ നേതൃത്വത്തിൽ മൂന്നാം തീയതി രാവിലെ 9ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ആലുവ അദ്വൈതാശ്രമത്തിൽ റിവർ അസംബ്ലി സംഘടിപ്പിക്കും. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ബെന്നി ബഹാനനൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, മുൻ എം.പി സെബാസ്റ്റ്യൻ പോൾ, എസ്.പി രവി, സൃഷ്ടി ബാജ്പേയ്, തിത്ത് ലിതിന്റ്, ജഫ്രി മാത്യൂസ്, ചിന്നൻ പൈനാടത്ത്, പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, ഏലൂർ ഗോപിനാഥ്, സുബീഷ് ഇല്ലത്ത് എന്നിവർ പങ്കെടുക്കും. മുനിസിപ്പാലിറ്റി, പരിസ്ഥിതി സംരക്ഷണ സംഘം, ഓൾ ഇന്ത്യ റിവേഴ്സ് ഫോറം, ക്ലൈമറ്റ് വീക്ക് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ഫോൺ: 9447518773
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |