കൊച്ചി: കൊച്ചിയിൽ അമിതവേഗതയിലെത്തിയ സ്വകാര്യബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചുവീഴ്‌ത്തി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ (സിപിഐ) ശ്രീദത്തിനാണ് അപകടത്തിൽ പരിക്കേറ്റത്. ഹൈക്കോടതിയ്ക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മേനക ഭാഗത്ത് നിന്നും അമിതവേഗതയിൽ അശ്രദ്ധമായി ഓടിച്ചെത്തിയ ബസ് ബാനർജി റോഡിലേക്ക് തിരിയവെ ശ്രീദത്തിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ശ്രീദത്ത് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മഹാത്മ ബസും ബസ് ഓടിച്ച ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദിവസങ്ങൾക്ക് മുൻപ് കാക്കനാട് ഐഎംജി ജംഗഷനിൽ സ്വകാര്യ ബസിടിച്ച് ഇൻഫോപാർക്ക് ജീവനക്കാരിയായ അക്ഷര എന്ന യുവതി മരിച്ചതിനെത്തുടർന്ന് സ്വകാര്യ ബസുകളുടെ അമിതവേഗത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഈ പുതിയ സംഭവം.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ കേരള ഹൈക്കോടതി രൂക്ഷവിമർശനം ഉയർത്തുകയും കർശന നടപടി സ്വീകരിക്കാൻ കൊച്ചി കോർപ്പറേഷന് നിർദേശം നൽകുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോടതി പരിസരത്ത് തന്നെ വീണ്ടും ഈ അപകടം ഉണ്ടായത്.
A private bus hit and injured a traffic police officer, Sreedath, in Kochi. The accident occurred around 7:30 PM yesterday near the High Court when a speeding, recklessly driven bus coming from the Menaka side struck him while turning onto Banerji Road.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |