SignIn
Kerala Kaumudi Online
Thursday, 05 November 2026 5.31 PM IST

'17കാരനെതിരെ എന്ത് അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു?'; അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രോസിക്യൂഷനും കോടതിയുടെ രൂക്ഷ വിമർശനം

accident
അപകടത്തിൽപ്പെട്ട വാഹനങ്ങൾ

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസും ജയബാലകൃഷ്‌ണന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകൾ കോടതി തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഹ‌ർജികൾ തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ എന്ത് അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതെന്നും കുറ്റം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പട്ടം പറത്തുകയാണോ എന്നും കോടതി ചോദിച്ചു. പ്രായപൂർത്തിയാകാത്ത ആളാണ് പ്രതി. പരമാവധി ഏഴ് വർഷവും അതിൽ കൂടുതലും ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് മാത്രമേ ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളു. അങ്ങനെയൊരു കുറ്റം ഇവിടെ ഉണ്ടായിട്ടില്ല.

കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഈ കേസിൽ സംഭവിക്കുന്നത്. ആദ്യം കേസെടുത്തശേഷം വീണ്ടും വകുപ്പുകൾ ചേർക്കുന്നു, പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യം നൽകുകയും വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ചെയ്‌തു. ഈ കേസിൽ എന്താണ് പ്രത്യേകത? 17കാരന് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യം തുടരാം. പിന്നീട് ചേർത്ത വകുപ്പുകളൊന്നും നിലനിൽക്കില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി കാരണം ഇരയായ വ്യക്തിക്ക് സ്വാഭാവിക നീതി നഷ്‌ടപ്പെട്ടു. അപ്പീലുകൾ സമർപ്പിച്ചതിൽ പിഴ ചുമത്താതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും പ്രോസിക്യൂഷനോട് കോടതി പറഞ്ഞു.

English Summary

The Ernakulam Additional Sessions Court rejected appeals by the police and Jayabalakrishnan’s family seeking cancellation of bail granted to the 17-year-old accused in the Cheranalloor accident case. The court criticised the investigation and prosecution, questioning the legal basis for registering the FIR and adding further charges against the minor.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOOR ACCIDENT CASE, 17 YEAR OLD ACCUSED BAIL, KERALA COURT VERDICT, ERNAKULAM SESSIONS COURT, JAYABALAKRISHNAN ACCIDENT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA