SignIn
Kerala Kaumudi Online
Monday, 02 November 2026 3.33 PM IST

എറണാകുളം  ജില്ലാ  കോടതിയിൽ  വീണ്ടും  തൊണ്ടിമുതൽ  മോഷണം; റാഡോ വാച്ചടക്കം 124 മുതലുകൾ കാണാതായി

READ ENGLISH VERSION
ernakulam-district-court
എറണാകുളം ജില്ലാ കോടതി സമുച്ചയം

കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയി. 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. ഇതിൽ ലക്ഷങ്ങൾ വിലയുള്ള ആഡംബര റാഡോ വാച്ചും ഉൾപ്പെടുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള മുതലുകളാണ് മോഷ്ടിക്കപ്പെട്ടത്.

2016 മുതൽ 2026വരെയുള്ള കേസുകളുമായി ബന്ധപ്പെട്ട മുതലുകളാണ് മോഷണം പോയത്. സ്‌ട്രോംഗ് റൂമിൽ മോഷണം നടന്ന വിവരം ജൂനിയർ സൂപ്രണ്ടാണ് കോടതിയെ അറിയിച്ചത്. തുടർന്ന് കോടതിയുടെ നിർദേശപ്രകാരം ജൂനിയർ സൂപ്രണ്ട് എറണാകുളം സെൻട്രൽ പൊലീസിന് പരാതി നൽകി. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. ഒരു കേസിലെ 124 തൊണ്ടിമുതലുകളാണ് മോഷണം പോയതെന്ന വിവരമുണ്ട്.

മുൻപും എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയിട്ടുണ്ട്. അഭിമന്യു കൊലക്കേസിലെ രേഖകളാണ് മുൻപ് നഷ്ടപ്പെട്ടത്. കുറ്റപത്രം ഉൾപ്പെടെയുള്ള 11 പ്രധാനപ്പെട്ട രേഖകളാണ് കാണാതായത്. തുടർന്ന് കാണാതായ രേഖകൾ പ്രോസിക്യൂഷന്റെയും പൊലീസിന്റെയും കൈവശമുള്ള പകർപ്പുകൾ ഉപയോഗിച്ച് പുനർനിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

തലശേരി ഫസൽ വധക്കേസിലെയും തൊണ്ടിമുതലുകൾ സമാനരീതിയിൽ മോഷണം പോയിരുന്നു. ഫസൽ വധക്കേസിലെ നിർണായക തെളിവായ രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 'എലി കൊണ്ടുപോയി" എന്നാണ് തൂവാല സൂക്ഷിച്ചിരുന്ന മുദ്രവച്ച കവറിന് പുറത്ത് ജീവനക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീടിത് കോടതിയിൽ നിന്നുതന്നെ കണ്ടെത്തിയെന്ന് ജീവനക്കാർ അറിയിക്കുകയും ചെയ്തു.

English Summary

A total of 124 case-related pieces of evidence, including a luxury Rado watch worth lakhs, have reportedly gone missing from a strong room at Ernakulam District Court. The missing items are linked to cases from 2016 to 2026. Ernakulam Central Police have registered a case and launched an investigation. The court had previously reported missing documents in the Abhimanyu murder case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM DISTRICT COURT THEFT, 124 CASE PROPERTIES STOLEN, RADO WATCH THEFT KERALA, ERNAKULAM COURT ROBBERY NEWS, ERNAKULAM COURT THONDIMUTHAL MOSHANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA