SignIn
Kerala Kaumudi Online
Sunday, 01 November 2026 11.57 PM IST

തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു,​ മഴയിൽ റോഡും തോടും തിരിച്ചറിയാനായില്ല; ഡ്രൈവർക്കായി തെരച്ചിൽ

accident
മഴയിൽ റോഡും തോടും തിരിച്ചറിയാനാകാതെ തോട്ടിലേക്ക് മറിയുന്ന ഓട്ടോറിക്ഷ

തിരുവനന്തപുരം: വേറ്റിനാട് കുറ്റിയാണി റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറെ കാണാതായി. പന്തലക്കോട് സ്വദേശിയായ വിദ്യാധരനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഓട്ടോയിലുണ്ടായിരുന്ന ഭാര്യ ലതയെ നാട്ടുകാർ രക്ഷപ്പെടുത്തി. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. വിവാഹസത്കാരത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദമ്പതികൾ അപകടത്തിൽപ്പെട്ടത്.

വൈകിട്ട് പെയ്ത ശക്തമായ മഴയെ തുടർന്ന് റോഡിലും സമീപത്തെ തോട്ടിലും വെള്ളം നിറഞ്ഞിരുന്നു. റോഡും തോടും വേർതിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഇതിനിടെ വിദ്യാധരന്റെ കൈയിൽ പിടിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പിടിവിട്ട് അദ്ദേഹം വെള്ളത്തിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. വിവരമറിഞ്ഞ് വെഞ്ഞാറമൂട്, നെടുമങ്ങാട് ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി. കാണാതായ വിദ്യാധരനുവേണ്ടിയുള്ള തിരച്ചിൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തുടരുകയാണ്.

English Summary

An autorickshaw plunged into a canal on Vettimoodu Kuttiyani Road in Thiruvananthapuram, around 6 PM. Driver Vidyadharan is missing, while his wife Latha was rescued by locals. Heavy rain and waterlogging are cited as reasons for the accident, which made it difficult to distinguish the road from the canal. Fire services continue the search for Vidyadharan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, LATESTNEWS, THIRUVANANATHAPURAM, KUTTIYANI, DRIVER MISSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA